കശ്മീരില്‍ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷ ഇ മുഹമ്മദ് - കശ്മീരില്‍ ഭീകരാക്രമണ സാധ്യത
വ്യോമസേന താവളങ്ങളെയാണ് ഭീകരര്‍ ലക്ഷ്യമിടുന്നത്
![കശ്മീരില്‍ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷ ഇ മുഹമ്മദ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4546171-895-4546171-1569387681181.jpg)
ന്യൂഡല്‍ഹി: കശ്മീരില്‍ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം. 10 ജയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ ആക്രമണത്തിന് തയ്യാറായതായാണ് വിവരം. ഇന്ത്യന്‍ വ്യോമസേനയുടെ ആസ്ഥാനത്ത് ചാവേര്‍ മാതൃകയിലുള്ള ആക്രമണമാണ് ലക്ഷ്യമിടുന്നതെന്നാണ് മുന്നറിയിപ്പ്. ഇതോടെ കശ്മീരിലെ വ്യോമസേന കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി.
ശ്രീനഗര്‍, അവന്തിപ്പൂര്‍, ജമ്മു, പത്താന്‍ കോട്ട്, ഹിന്‍റോണ്‍, എന്നിവിടങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സേനയിലെ മുതിര്‍ന്ന അംഗങ്ങള്‍ 24 മണിക്കൂറും സരുക്ഷാ കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. രാജ്യത്ത് ആക്രമണം നടത്താനായി നൂറുകണക്കിന് തീവ്രവാദികള്‍ ഒരുങ്ങുന്നതായി വിവരം ലഭിച്ചെന്ന് കഴിഞ്ഞ ദിവസം കരസേന മേധാവി പറഞ്ഞിരുന്നു. പാക്കിസ്ഥാന്‍ തീവ്രവാദികള്‍ക്ക് സംരക്ഷണം നല്‍കുന്നതെന്നും ഇന്ത്യ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
TAGGED:
കശ്മീരില്‍ ഭീകരാക്രമണ സാധ്യത