ന്യൂഡൽഹി: ഐഎസ് തീവ്രവാദിയെ സ്‌ഫോടകവസ്തുക്കളോടെ അറസ്റ്റുചെയ്തതിനെത്തുടർന്ന് ഡൽഹിലും ഉത്തർപ്രദേശിലും ജാഗ്രതാ നിർദേശം. രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് ഡൽഹി-നോയിഡ അതിർത്തി കടക്കുന്ന വാഹനങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കുകയും സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്തു. അറസ്റ്റിലായ ഉത്തർപ്രദേശ് ബൽറാംപൂർ സ്വദേശി അബു യൂസഫ് രാജ്യ തലസ്ഥാനത്ത് ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും രാവിലെ 11: 30ന് ഡൽഹിയിലെ ധൗള ക്വാൻ പ്രദേശത്ത് വെച്ച് വെടിവെപ്പ് നടത്തിയതായും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പ്രമോദ് സിങ്ങ് കുഷ്വ പറഞ്ഞു.
ഡൽഹിയിൽ ഐഎസ് തീവ്രവാദി അറസ്റ്റിൽ
രാജ്യത്തെ സാമുദായിക അന്തരീക്ഷം നശിപ്പിച്ച് കലാപങ്ങൾ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും തീവ്രവാദ ഗ്രൂപ്പുകൾ ഗൂഡാലോചന നടത്തുന്നുവെന്ന് രഹസ്യാന്വേഷണ ഏജൻസികൾ വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു
ഉത്തർപ്രദേശിലെ ബൽറാംപൂർ ജില്ലയിൽ താമസിക്കുന്ന പ്രതിയുടെ കൈവശം രണ്ട് ഐ.ഇ.ഡികളും തോക്കുകളും കണ്ടെത്തി. പ്രതിയുടെ പക്കൽ നിന്ന് കണ്ടെടുത്ത ഐ.ഇ.ഡികൾ റിഡ്ജ് റോഡിലെ ബുദ്ധ ജയന്തി പാർക്കിൽ സുരക്ഷാ സേന നിർവീര്യമാക്കി. എല്ലാ പൊലീസ് മേധാവികൾക്കും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർക്കും ജാഗ്രത പാലിക്കണമെന്ന് ഉത്തർപ്രദേശ് ഡയറക്ടർ ജനറൽ എച്ച്.സി അവസ്തി നിർദേശം നൽകി. പ്രതി അബു യൂസഫിനെയും കുടുംബാംഗങ്ങളെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിക്കാൻ ബൽറാംപൂരിലെ പ്രാദേശിക രഹസ്യാന്വേഷണ വിഭാഗത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡൽഹി പൊലീസ് സെൽ, യുപി തീവ്രവാദ വിരുദ്ധ സ്ക്വാഡ്, കേന്ദ്ര ഏജൻസികൾ എന്നിവർ പ്രതിയെ ചോദ്യം ചെയ്യുകയാണ്. രാജ്യത്തെ സാമുദായിക അന്തരീക്ഷം നശിപ്പിച്ച് കലാപങ്ങൾ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും തീവ്രവാദ ഗ്രൂപ്പുകൾ ഗൂഡാലോചന നടത്തുന്നുവെന്ന് രഹസ്യാന്വേഷണ ഏജൻസികൾ വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. ഭാരതീയ ജനതാ പാർട്ടി (ബിജെപി), രാഷ്ട്രീയ സ്വയംസേവക സംഘം (ആർഎസ്‌എസ്) എന്നിവയുമായി ബന്ധപ്പെട്ട നിരവധി നേതാക്കളെയും തീവ്രവാദികൾ ലക്ഷ്യമിടാമെന്നും മുന്നറിയിപ്പുണ്ട്.