കേരളം

kerala

ETV Bharat / bharat

ആയിരം കോടി വിലയുള്ള ഹെറോയിന്‍ നശിപ്പിച്ച് ഡല്‍ഹി കസ്റ്റംസ് - Heroin worth Rs 1000 cr destroyed by customs

ആയിരം കോടി രൂപ വിപണിയില്‍ മൂല്യമുള്ള 207 കിലോ ഹെറോയിനാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചത്.

customs dept  heroin  Punjab Pollution Control Board  ആയിരം കോടി വിലയുള്ള ഹെറോയിന്‍ നശിപ്പിച്ച് ഡല്‍ഹി കസ്റ്റംസ്  Heroin worth Rs 1000 cr destroyed by customs
ആയിരം കോടി വിലയുള്ള ഹെറോയിന്‍ നശിപ്പിച്ച് ഡല്‍ഹി കസ്റ്റംസ്

By

Published : Jan 25, 2020, 12:12 PM IST

ന്യൂഡല്‍ഹി: ആയിരം കോടി രൂപ വിപണിയില്‍ മൂല്യമുള്ള ഹെറോയിന്‍ നശിപ്പിച്ച് ഡല്‍ഹി കസ്റ്റംസ് വകുപ്പ്. 207 കിലോ ഹെറോയിനാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചത്. ഡല്‍ഹിയിലെ നിലോത്തി ഗ്രാമത്തില്‍ നിന്ന് അധികൃതര്‍ പിടിച്ചെടുത്ത ഹെറോയിനാണ് നശിപ്പിച്ചത്. സമാനമായി 905 ഗ്രാം ഹെറോയിന്‍ അമൃത്‌സറിലെ കസ്റ്റംസ് ഉദ്യോഗസ്ഥരും നശിപ്പിച്ചു. പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ അംഗീകാരമുള്ള ബയോ മെഡിക്കൽ മാലിന്യ സംസ്‌കരണ പ്ലാന്‍റിൽ വെച്ച് കത്തിച്ചാണ് ഹെറോയിന്‍ നശിപ്പിച്ചത്.

ABOUT THE AUTHOR

...view details