ദിസ്‌പൂർ: അമിലെ രണ്ടിടങ്ങളിൽ നിന്നായി 15 കോടി രൂപയുടെ ഹെറോയിൻ പിടിച്ചെടുത്ത സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തു. കാർബി ആംഗ്ലോംഗ് ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 3.45 കിലോഗ്രാം ഹെറോയിൻ കയറ്റിയ ട്രക്കുമായി രണ്ട് മണിപ്പൂർ സ്വദേശികളെ എൻഡിപിഎസ് നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു. ഇംഫാലിൽ നിന്ന് ഗുവാഹത്തിയിലേക്ക് മയക്കുമരുന്ന് കടത്തുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
അസമിൽ 15 കോടി രൂപയുടെ ഹെറോയിൻ പിടിച്ചെടുത്തു: നാലുപേർ അറസ്റ്റിൽ - നാലുപേർ അറസ്റ്റിൽ
വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു.
ആസാമിൽ 15 കോടി രൂപയുടെ ഹെറോയിൻ പിടിച്ചെടുത്തു,നാലുപേർ അറസ്റ്റിൽ
മറ്റൊരു സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഒരു വീട്ടിൽ നടത്തിയ റെയ്‌ഡില്‍ ഒരു മില്ലിഗ്രാം ഹെറോയിൻ വീതമുള്ള 88 കണ്ടെയ്നറുകൾ പിടിച്ചെടുക്കുകയായിരുന്നു. ക്ഷേത്രങ്ങളിൽ നിന്നും ജാഗിറോഡ് പേപ്പർ മില്ലിൻ മോറിഗാവ് ജില്ലയിൽ നിന്നും മോഷ്ടിച്ച വസ്തുക്കളാണിത്. ഐപിസി, എൻഡിപിഎസ് ആക്റ്റ് എന്നീ വകുപ്പുകൾ പ്രകാരം ദമ്പതികളെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.