അട്ടാരി: പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തുകയായിരുന്ന 532 കിലോ ഹെറോയിൻ കസ്റ്റംസ് പിടികൂടി. 2700 കോടി വില വരുന്ന ഹെറോയിൻ അട്ടാരി അതിർത്തി പ്രദേശത്ത് നിന്നാണ് പിടികൂടിയത്. അട്ടാരിയിലെ ചെക്ക്പോസ്റ്റിൽ വെച്ചാണ് ഹെറോയിൻ പിടികൂടിയതെന്ന് കസ്റ്റംസ് കമ്മീഷ്ണർ ദീപക് കുമാർ ഗുപ്ത അറിയിച്ചു.
ഇന്ത്യ-പാക് അതിർത്തിയിൽ നിന്ന് 2700 കോടി വില വരുന്ന ഹെറോയിൻ പിടികൂടി - ഹെറോയിൻ
532 കിലോ ഹെറോയിൻ കല്ലുപ്പ് ചാക്കുകൾക്ക് ഇടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
532 കിലോ ഹെറോയിൻ കല്ലുപ്പ് ചാക്കുകൾ ഇടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു
കല്ലുപ്പ് ചാക്കുകൾക്ക് ഇടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിനുകൾ. 600 ചാക്കുകളിൽ 15 എണ്ണത്തിലാണ് ഹെറോയിൻ ഉണ്ടായിരുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.