റാഞ്ചി:ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയായി ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ഡിസംബര്‍ 24ന് ഗവര്‍ണര്‍ ദ്രൗപതി മര്‍മ്മുവിനെ നേരിട്ട് കണ്ട് സത്യപ്രതിജ്ഞ ചെയ്യാന്‍ തീരുമാനമെടുക്കുകയായിരുന്നു. ജെഎംഎം മുന്നണിക്ക് ലഭിച്ച വലിയ ഭൂരിപക്ഷത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് അവകാശ വാദമുന്നയിക്കുകയും 50 എംഎല്‍എമാരുടെ പിന്തുണയുള്ള കത്ത് ഗവര്‍ണര്‍ക്ക് സമര്‍പിച്ചിരുന്നു.
ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
50 എംഎല്‍എമാരുടെ പിന്തുണയുള്ള കത്ത് ഗവര്‍ണര്‍ക്ക് സമര്‍പിച്ചിരുന്നു
റാഞ്ചിയിലെ മൊറാബാദി ഗ്രൗണ്ടില്‍ ഗവര്‍ണറുടെ നേതൃത്വത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ജെഎംഎം-കോൺഗ്രസ്-ആർജെഡി സഖ്യം ഡിസംബർ 23നാണ് ജാര്‍ഖണ്ഡില്‍ അധികാരത്തിലെത്തിയത്. 81 അംഗ സംസ്ഥാന നിയമസഭയിൽ ത്രിരാഷ്ട്ര സഖ്യം 47 സീറ്റുകൾ നേടി. ജെഎംഎം 30 സീറ്റുകളും കോൺഗ്രസ് 16ഉം ആർജെഡി ഒരു സീറ്റും നേടി.
ജെഎംഎം സഖ്യകക്ഷികളായ കോണ്‍ഗ്രസ്, ആര്‍ജെഡി പാര്‍ട്ടി നേതാക്കളും സോറന് പിന്തുണ നല്‍കി. ജെവിഎം (പി)യും മൂന്ന് എംഎല്‍എമാര്‍ക്കൊപ്പം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 30നും ഡിസംബർ 20നും ഇടയിൽ അഞ്ച് ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പില്‍ ഡിസംബർ 23നാണ് ഫലപ്രഖ്യാപനം നടത്തിയത്.