വടക്കുകിഴക്കൻ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി - മൗജ്‌പൂർ, യമുനാ വിഹാർ
മൗജ്‌പൂർ, യമുനാ വിഹാർ എന്നിവിടങ്ങളിൽ അര്‍ധസൈനികരെയും പൊലീസിനെയും വിന്യസിച്ചു
ഡൽഹി
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചു. ഹോളി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ അക്രമ സംഭവങ്ങൾ ഒഴിവാക്കുന്നതിനായാണ് നടപടി. മൗജ്‌പൂർ, യമുനാ വിഹാർ എന്നിവിടങ്ങളിൽ അര്‍ധസൈനിക വിഭാഗത്തെയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന വർഗീയ കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.