അഹമ്മദാബാദ്: ഗുജറാത്തിൽ കനത്ത മഴയില്‍ നാശനഷ്ടവും ആൾനാശവും. ഗിർ സോംനാഥ്, ജുനാഗഡ്, അമ്രേലി, ദേവഭൂമി ദ്വാരക എന്നിവിടങ്ങളിലാണ് കനത്തമഴയിൽ നാശനഷ്ടമുണ്ടായത്. സുരേന്ദ്രനഗർ ജില്ലയിൽ കർഷകൻ ഇടിമിന്നലേറ്റ് മരിച്ചു. സുരേന്ദ്രനഗർ ജില്ലയിലെ ഉമർദ ഗ്രാമത്തിൽ വിക്രം നടുഭായ് (33) ആണ് മരിച്ചത്. അതേസമയം പിക്കപ്പ് വാൻ വെള്ളത്തിൽ മുങ്ങി ഒരാളും മുങ്ങിമരിച്ചു. നദിക്ക് കുറുകെയുള്ള പാലം കടക്കാൻ ശ്രമിച്ച വാനിലുണ്ടായിരുന്നയാളാണ് മരിച്ചത്. മറ്റ് രണ്ടുപേർ നീന്തി രക്ഷപെട്ടു.
ഗുജറാത്തിൽ കനത്ത മഴയിൽ വൻ നാശനഷ്ടം; രണ്ടുപേർ മരിച്ചു - കർഷകൻ ഇടിമിന്നലേറ്റ് മരിച്ചു
ഷെത്രുഞ്ചി നദിയുടെ ജലനിരപ്പ് ഉയർന്നു. സുരേന്ദ്രനഗർ ജില്ലയിൽ കർഷകൻ ഇടിമിന്നലേറ്റ് മരിച്ചു. നദിക്ക് കുറുകെയുള്ള പാലം കടക്കാൻ ശ്രമിച്ച വാൻ മുങ്ങി ഒരാൾ മരിച്ചു. മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് ജാഗ്രത പാലിക്കാൻ നിർദേശം
ദേവഭൂമി ദ്വാരക എന്നിവിടങ്ങളിൽ പകൽ 434 മില്ലിമീറ്റർ മഴ ലഭിച്ചു. വൈകുന്നേരം ആറിനും എട്ടിനും ഇടയിൽ 292 മില്ലിമീറ്റർ മഴ പെയ്തു. വൈകുന്നേരം പെയ്ത മഴയിൽ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായി. പോർബന്ദറിലെ രണവവിന് 152 മില്ലീമീറ്റർ മഴയും, പോർബന്ദറിൽ 120 മില്ലീമീറ്ററും, ഗിർ സോംനാഥിലെ സൂത്രപദയിൽ 103 മില്ലീമീറ്ററും, നവസാരിയിൽ 99 മില്ലീമീറ്ററും, വൽസാദിലെ പാർഡിക്ക് 98 മില്ലീമീറ്ററും മഴ ലഭിച്ചു. തുടർച്ചയായ മഴയിൽ ഷെത്രുഞ്ചി നദിയുടെ ജലനിരപ്പ് ഉയർന്നു. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ സൗരാഷ്ട്ര, തെക്കൻ ഗുജറാത്ത് എന്നിവിടങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കനത്ത മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് ജാഗ്രത പാലിക്കാൻ സംസ്ഥാന അടിയന്തര ഓപ്പറേഷൻ സെന്‍റര്‍ (എസ്.ഇ.ഒ.സി) പ്രാദേശിക ഭരണകൂടങ്ങൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.