കേരളം

kerala

ETV Bharat / bharat

പൂനെയില്‍ കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട് - മഴ ലേറ്റസ്റ്റ് ന്യൂസ്

പൂനെയിലെ കോന്ദ്‌വ , സഹ്‌കര്‍ എന്നിവിടങ്ങളിലെ മഴ മഴ പെയ്‌തതിനെ തുടര്‍ന്ന് ജനജീവിതം താറുമാറായി

പൂനയില്‍ കനത്ത മഴ: പലയിടത്തും വെള്ളക്കെട്ട്

By

Published : Oct 22, 2019, 12:46 PM IST

പൂനെ:പൂനെയില്‍ കനത്ത മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും വെള്ളക്കെട്ട്. പൂനെയിലെ കോന്ദ്‌വ, സഹ്‌കര്‍ നഗറില്‍ 51.50 മില്ലി മീറ്റര്‍ മഴ പെയ്‌തതിനെ തുടര്‍ന്ന് ജനജീവിതം താറുമാറായി. റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതഗാത തടസം അനുഭവപ്പെട്ടു. 23 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് ചെളിയില്‍ പൂണ്ടുപോയതിനെ തുടര്‍ന്ന് അഗ്‌നിശമന സേനയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബി.ടി കവ്ദെ റോഡില്‍ വെള്ളം കയറിയതോടെ പ്രദേശത്തെ വീടുകളും മുങ്ങി. ഇന്ത്യൻ കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് പ്രകാരം വരും ദിവസങ്ങളിലും പൂനെയില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്.

ABOUT THE AUTHOR

...view details