ന്യൂഡല്‍ഹി: രാജ്യതലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളില്‍ രാവിലെ മുതല്‍ ഇടിയോട് കൂടിയ മഴ അനുഭവപ്പെട്ടു. ഞായറാഴ്‌ച രാവിലെ 6.30 വരെ സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ 4.9 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ പല പ്രദേശങ്ങളിലും ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ചിലയിടങ്ങള്‍ ആലിപ്പഴ വര്‍ഷമുണ്ടായി. നഗരത്തിലെ താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.
ഡല്‍ഹിയില്‍ കനത്ത മഴ; താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍ - ഗതാഗത കുരുക്ക്
മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ പല പ്രദേശങ്ങളിലും ഗതാഗത കുരുക്ക് അനുഭവപ്പെട്ടു
ഡല്‍ഹിയില്‍ കനത്ത മഴ
ഇന്ത്യയുടെ വടക്ക്പടിഞ്ഞാറ് ഭാഗത്ത് കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു. സംസ്ഥാനത്തെ സാഫ്‌ദാര്‍ജിങില്‍ മാത്രം ഈ മാസം രേഖപ്പെടുത്തിയത് 47.9 മില്ലിമീറ്റര്‍ മഴയാണ്. ഇത് സാധാരണ ലഭിക്കുന്നതിലും 56 ശതമാനം കുറവാണ്. പാലം, ലോദി റോഡ് കാലാവസ്ഥ കേന്ദ്രങ്ങളില്‍ ജൂലായ് മാസം 38-49 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്.
Last Updated : Jul 19, 2020, 11:00 AM IST