ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ കാറ്റോടുകൂടിയ കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെലങ്കാനയിലും കിഴക്കന്‍ മധ്യപ്രദേശിലും ഛത്തീസ്ഖണ്ഡിലും ഹിമാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും കാറ്റോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
അഞ്ച് സംസ്ഥാനങ്ങളില്‍ നാളെ കനത്ത മഴക്ക് സാധ്യത - rain news
തെലങ്കാനയിലും കിഴക്കന്‍ മധ്യപ്രദേശിലും ഛത്തീസ്ഖണ്ഡിലും ഹിമാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും കാറ്റോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം
മഴ
ന്യൂഡല്‍ഹിയിലും സമീപപ്രദേശങ്ങളായ നോയിഡയിലും ഗുരുഗ്രാമിലും ഫരീദാബാദിലും ഗാസിയാബാദിലും ഞായറാഴ്‌ച്ച രാവിലെ ചെറിയ മഴക്ക് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഡല്‍ഹിയില്‍ നാളെ മുടിക്കെട്ടിയ കാലാവസ്ഥയാകും ഉണ്ടാവുക. 24 ഡിഗ്രി മുതല്‍ 38 ഡിഗ്രിവരെ ചൂട് അനുഭവപ്പെടാനും സാധ്യതയുണ്ട്.
Last Updated : May 2, 2020, 8:01 PM IST