പശ്ചിമ ബംഗാള്‍, സിക്കിം, ഗോവ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത - പശ്ചിമ ബംഗാൾ
ഈ മേഖലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ തീവ്രമാകും
പശ്ചിമ ബംഗാൾ , സിക്കിം, ഗോവ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത
ന്യൂഡൽഹി: പശ്ചിമ ബംഗാൾ, സിക്കിം, തെക്കൻ ഹിമാലയൻ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി. ഈ മേഖലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ തീവ്രമാകും. കൊങ്കണ്‍-ഗോവ മേഖലകളിലും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പും ഈ മേഖലകളിൽ വ്യാപക മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.