ഗുവാഹത്തി: കനത്ത മഴയിലും മണ്ണിടിച്ചിലിലും വടക്ക്‌കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായി. അസം, അരുണാചല്‍ പ്രദേശ്, മേഘാലയ എന്നി സംസ്ഥാനങ്ങളിലാണ് വ്യാപക നാശനഷ്ടമുണ്ടായത്. അരുണാചല്‍ പ്രദേശില്‍ മൂന്ന് പേര്‍ മരിച്ചു. അമ്മയും രണ്ട് കുട്ടികളുമാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് വീട് തകര്‍ന്ന് മരിച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മുഖ്യമന്ത്രി പെമ ഖണ്ഡു പ്രഖ്യാപിച്ചു.
വടക്ക്‌കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ; മൂന്ന് പേര്‍ മരിച്ചു - വടക്ക്‌കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ
അസം, അരുണാചല്‍ പ്രദേശ്, മേഘാലയ എന്നി സംസ്ഥാനങ്ങളിലാണ് വ്യാപക നാശനഷ്ടമുണ്ടായത്.
വടക്ക്‌കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ; മൂന്ന് പേര്‍ മരിച്ചു
അസമില്‍ ഏഴ് ജില്ലകളെ മഴ സാരമായി ബാധിച്ചു. ദേശീയ ദുരന്ത നിവാരണ സേനയേയും സംസ്ഥാന ദുരന്ത നിവാരണ സേനയേയും പ്രദേശങ്ങളില്‍ വിന്യസിച്ചതായി അസം ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കനത്ത മഴ മേഘാലയയിലെ അഞ്ച് ജില്ലകളിലായി രണ്ടായിരത്തോളം ജനങ്ങളെ ബാധിച്ചു. ചെവ്വാഴ്‌ച അസം, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നിറിപ്പ് നല്‍കിയിരുന്നു.