ന്യൂഡല്‍ഹി:തമിഴ്‌നാട്, ലക്ഷദീപ്, പുതുച്ചേരി എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് ഇടിയോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥ വകുപ്പ്. കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ആറ് ജില്ലകളിലെ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ അതാത് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു.
തമിഴ്‌നാട്ടിലും ലക്ഷദീപിലും കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം - tamil nadu
കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ആറ് ജില്ലകളിലെ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ജില്ലാ കലക്ടര്‍മാര്‍ അറിയിപ്പ് നല്‍കി
കാരക്കൽ, കേരളം, മാഹി എന്നിവിടങ്ങളിലും ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ മത്സത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. അറബിക്കടലില്‍ രൂപപ്പെട്ട ക്യാര്‍ ചുഴലിക്കാറ്റ് മൂന്ന് ദിവസത്തിനുള്ളില്‍ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് തിരിഞ്ഞ് തെക്കന്‍ ഒമാന്‍ തീരങ്ങളില്‍ നിന്ന് ഏദന്‍ ഉള്‍ക്കടലിലേക്ക് നീങ്ങാനും സാധ്യത ഉള്ളതായി കേന്ദ്രം അറിയിച്ചു. ഒക്‌ടോബര്‍ 30, 31 തീയതികളില്‍ ചുഴലിക്കാറ്റ് കടുത്ത സൈക്ലോണിക്ക് കൊടുങ്കാറ്റായി രൂപപ്പെടാനും സാധ്യതയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ ജഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.