കേരളം

kerala

ETV Bharat / bharat

കനത്തമഴ: തെലങ്കാനയിൽ മരണം 30 ആയി - ഹൈദരാബാദ്

ഹൈദരാബാദിൽ മതിൽ തകർന്നും വെള്ളത്തിൽ മുങ്ങിയും വൈദ്യുതാഘാതമേറ്റും നിരവധി പേർ മരിക്കുകയും ഒഴുക്കിൽ കാണാതാകുകയും ചെയ്‌തു

Hyderabad rains  Rains in Telangana  Telangana rains  Rains claim 30 lives in Telangana  Rains claim 19 lives in Hyderabad  തെലങ്കാന  മഴക്കെടുതി  കനത്തമഴ  ഹൈദരാബാദ്  ന്യൂനമർദം
കനത്തമഴയിൽ തെലങ്കാനയിൽ മരണം 30 ആയി

By

Published : Oct 15, 2020, 8:48 AM IST

ഹൈദരാബാദ്: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്‍റെ ഫലമായി ചൊവ്വാഴ്‌ച മുതൽ തെലങ്കാനയുടെ വിവിധ ഭാഗങ്ങളിൽ പെയ്യുന്ന മഴയിൽ 30 പേർ മരിച്ചു. കനത്ത മഴ ഹൈദരാബാദിലും പ്രാന്തപ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടാക്കിയതിനെത്തുടർന്ന് റോഡ് ഗതാഗതം തടസപ്പെട്ടിരുന്നു. ഹൈദരാബാദിൽ മഴക്കെടുതിയിൽ 19 പേർ മരിക്കുകയും നാലുപേരെ കാണാതാകുകയും ചെയ്‌തു. കരസേനയും ദേശീയ ദുരന്തനിവാരണ സേനയും ദുരിതബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തന പ്രവർത്തനങ്ങളിൽ പങ്കുചേർന്നു. ഹൈദരാബാദിൽ മതിൽ തകർന്നും വെള്ളത്തിൽ മുങ്ങിയും വൈദ്യുതാഘാതമേറ്റും നിരവധി പേരാണ് മരിച്ചത്. കുട്ടികളെ ഉൾപ്പെടെ ഒഴുക്കിൽ കാണാതാകുകയും ചെയ്‌തു. കോത്തഗുഡെമിനും പോച്ചാംപള്ളിക്കും ഇടയിൽ കവിഞ്ഞൊഴുകുന്ന പുഴയിൽ കുടുങ്ങിക്കിടന്ന ടിഎസ്ആർടിസി ബസിലെ യാത്രക്കാരായ രണ്ട് സ്‌ത്രീകൾ ഒഴുകി പോകുകയും മുപ്പതിലധികം യാത്രക്കാരെ അധികൃതർ രക്ഷപ്പെടുത്തുകയും ചെയ്‌തു.

ABOUT THE AUTHOR

...view details