മാല്‍ക്കങ്കിരി(ഒഡീഷ):മാവോയിസ്റ്റ് ആക്രമണം നടന്ന മാല്‍ക്കങ്കിരി ജില്ലയില്‍ കൂടുതല്‍ സായുധ സേനയെ വിന്യസിച്ചു. പ്രദേശത്ത് കഴിഞ്ഞ ദിവസം മാവോയിസ്റ്റുകള്‍ ഒരാളെ കൊലപ്പെടുത്തുകയും നിരവധി പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. വികസന പ്രവൃത്തികള്‍ക്ക് പിന്‍തുണ നല്‍കി എന്ന കാരണത്താലായിരുന്നു ആക്രമണം. ഗ്രാമീണര്‍ക്ക് പിന്‍തുണ നല്‍കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തൊടെയാണ് പ്രദേശത്ത് കൂടുതല്‍ സായുധ സേനയെ വിന്യസിച്ചത്. വനപ്രദേശമായ മാല്‍ക്കങ്കിരി 1990 മുതല്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലായായാണ് സേന കണക്കാക്കുന്നത്. നേരത്തെ ഈ പ്രദേശത്തുള്ളവര്‍ മാവോയിസ്റ്റുകളെയാണ് പിന്‍തുണച്ചിരുന്നത്. പ്രദേശത്ത് സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ മാവോയിസ്റ്റുകള്‍ക്ക് പിന്‍തുണ കുറയുകയായിരുന്നു.
മാവോയിസ്റ്റ് സാന്നിധ്യം; മാല്‍ക്കങ്കിരിയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു
മാല്‍ക്കങ്കിരി 1990 മുതല്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലായായാണ് കണക്കാക്കുന്നത്. നേരത്തെ ഈ പ്രദേശത്തുള്ളവര്‍ മാവോയിസ്റ്റുകളെയാണ് പിന്‍തുണച്ചിരുന്നത്. പ്രദേശത്ത് സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ മാവോയിസ്റ്റുകള്‍ക്ക് പിന്‍തുണ കുറയുകയായിരുന്നു
റിപ്പബ്ലിക് ദിനത്തെ കരിദിനമായി ആഘോഷിക്കണമെന്ന് കഴിഞ്ഞ ദിവസം മാവോയിസ്റ്റുകല്‍ ഗ്രാമീണരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ ഗ്രാമീണര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്‌എഫ്), ഒഡീഷയിലെ എസ്‌ഐജിയുടെ എലൈറ്റ് കമാൻഡോകൾ (സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്), ഇന്ത്യ റിസർവ് ബറ്റാലിയൻ (ഐആർബി) എന്നിവയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ജോഡാംബ, ജന്തുരൈ, സിണ്ടിബെഡ, ടിക്കാർപാഡ എന്നീ നാല് ഗ്രാമങ്ങളിലും വലിയ തോതിൽ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് ക്യാമ്പ് പ്രവർത്തനം ശക്തമാക്കിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മൽക്കങ്കിരി ജില്ലാ കലക്ടർ മനീഷ് അഗർവാളും മറ്റ് ജില്ലാതല ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മാവോയിസ്റ്റുകള്‍ വീടുകള്‍ തകര്‍ത്ത ജഡമ്പ ഗ്രാമത്തിലെ 10 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.