ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഉഷ്‌ണതരംഗത്തിന് മെയ് 28 മുതൽ കുറവ് വരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. ഇന്ത്യയിലെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയായ 47.6 ഡിഗ്രി സെൽഷ്യസാണ് രാജസ്ഥാനിലെ ചുരുവിൽ രണ്ട് ദിവസമായി അനുഭവപ്പെടുന്നതെന്നും കിഴക്കൻ കാറ്റ് വീശുന്നതുകൊണ്ടാണ് താപനിലയിൽ കുറവ് അനുഭവപ്പെടുന്നതെന്നും റീജിയണൽ സ്‌പെഷ്യലൈസ്‌ഡ് മീറ്ററോളജിക്കൽ സെന്‍റർ മേധാവി രാജേന്ദ്ര കുമാർ ജെനാമണി പറഞ്ഞു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മെയ് 28ന് ശേഷം ഉഷ്‌ണതരംഗം കുറയുമെന്ന് ഐഎംഡി - ഐഎംഡി
ഇന്ത്യയിലെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയായ 47.6 ഡിഗ്രി സെൽഷ്യസാണ് രാജസ്ഥാനിലെ ചുരുവിൽ രണ്ട് ദിവസമായി അനുഭവപ്പെടുന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മെയ് 28ന് ശേഷം ഉഷ്‌ണതരംഗത്തിന് കുറവുവരുമെന്ന് ഐഎംഡി
മെയ് 29ന് ശേഷം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും 40 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴുമെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ ആദ്യവാരത്തോടെ കേരളത്തിൽ മൺസൂൺ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.