കാറിന്‍റെ ഹീറ്റർ പൊട്ടിത്തെറിച്ച് യുവതി മരിച്ചു - Heater blast in Car
മഹാരാഷ്ട്രയിലെ ഉദരഗിയിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്

യുവതി മരിച്ചു
ബിദാര്‍ (കര്‍ണാടക):കര്‍ണാടകയില്‍ കാറിന്‍റെ ഹീറ്റർ പൊട്ടിത്തെറിച്ച് യുവതി മരിച്ചു. തണുപ്പിൽ നിന്ന് രക്ഷ നേടാനായി കാറിനുള്ളിലെ ഹീറ്റർ ഓണാക്കിയിട്ടപ്പോഴാണ് അപകടം ഉണ്ടായത്. കര്‍ണാടകയിലെ ബിദാര്‍ ജില്ലയിലാണ് സംഭവം. കാർ ഡ്രൈവർ ഉൾപ്പെടെ കാറിനുള്ളിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ ഉദരഗിയിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.