കേരളം

kerala

ETV Bharat / bharat

ചിന്മയാനന്ദനെതിരെയുള്ള കേസ് പരിഗണിക്കുന്നത് മാറ്റി - Swami Chinmayanand news

ഈ മാസം 30ലേക്കാണ് മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദനെതിരെയുള്ള പീഡന പരാതി മാറ്റി വെച്ചത്

സ്വാമി ചിൻമയാനന്ദിനെതിരെയുളള കേസ് പരിഗണിക്കുന്നത് 30 ലേക്ക് മാറ്റി

By

Published : Oct 17, 2019, 12:43 PM IST

ലഖ്‌നൗ:മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദനെതിരെ നിയമ വിദ്യാർഥി നൽകിയ പീഡനക്കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം 30ലേക്ക് മാറ്റി. വീഡിയോ കോൺഫറൻസിങിലൂടെ വാദം കേട്ട ശേഷമാണ് ഉത്തർപ്രദേശ് ഷാജഹാൻപൂർ ജില്ലയിലെ മജിസ്‌ട്രേലിയൻ കോടതി കേസ് പരിഗണിക്കുന്നത് മാറ്റി വെച്ചത്.
സുരക്ഷാ കാരണങ്ങളാലാണ് ചിന്മയാനന്ദ വീഡിയോ കോൺഫറൻസിലൂടെ ഹാജരായതെന്ന് ചിൻമയാനന്ദിൻ്റെ അഭിഭാഷകൻ ഓം സിങ് പറഞ്ഞു.

തുടർന്ന് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് ഗിതിക സിങ് കേസ് പരിഗണിക്കുന്നത് ഒക്ടോബർ 30ലേക്ക് നീട്ടുകയായിരുന്നു. സെക്ഷൻ 376 സി പ്രകാരമാണ് സ്വാമി ചിന്മയാനന്ദിനെതിരെ കേസ് എടുത്തിരിക്കുന്നത്. ഐപിസി സെക്ഷൻ 354 ഡി, 506 പ്രകാരമുള്ള കേസുകളും ചിന്മയാനന്ദിനെതിരെ നിലവിലുണ്ട്.

ABOUT THE AUTHOR

...view details