ട്രാക്ടർ റാലിക്കെതിരെയുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
കർഷക സമരം ഇന്ന് 54ആം ദിവസത്തിൽ
ട്രാക്ടർ റാലിക്കെതിരെയുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: റിപബ്ലിക്ക് ദിനത്തിൽ രാജ്യ തലസ്ഥാനത്ത് കർഷകർ ആഹ്വാനം ചെയ്‌ത ട്രാക്‌ടർ റാലിക്കെതിരെ ഡൽഹി പൊലീസ്. റാലി തടയണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ജോയിന്‍റ് കമ്മിഷണര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൃഷി നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഇടക്കാല ഉത്തരവിറക്കിയ ചീഫ് ജസ്റ്റിസ് എസ്.എ ബോബഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അതേസമയം, ഇന്ന് കർഷക സമരം 54ആം ദിവസത്തിലേക്ക് കടന്നു.