ഗോവയിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന് കൊവിഡ് - ഗോവ
സംസ്ഥാനത്തെ ആകെ കൊവിഡ് മരണസംഖ്യ 17 ആയി ഉയർന്നു.
ഗോവയിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന് കൊവിഡ്
പനാജി: ഗോവയിൽ മുതിർന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഗോവയിലെ കൊവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് ഒരു സർക്കാർ ഉദ്യോഗസ്ഥന് കൊവിഡ് ബാധിക്കുന്നത്. സംസ്ഥാനത്തെ ആകെ കൊവിഡ് മരണസംഖ്യ 17 ആയി ഉയർന്നു. 47 വയസുകാരിയും, 60 വയസുകാരനുമാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്.