ജനങ്ങള്‍ സര്‍ക്കാരിന്‍റെ കൊവിഡ് സര്‍വേയില്‍ പങ്കെടുക്കണം
1921 എന്ന നമ്പറിൽ നിന്നും വരുന്ന കോളിന് എല്ലാ ജനങ്ങളും മറുപടി നൽകണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അഭ്യർഥിച്ചു
ടെലിഫോൺ സർവേയിൽ പങ്കെടുക്കാൻ ജനങ്ങളോട് അഭ്യർഥിച്ച് ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി:ജനങ്ങളിൽ കൊവിഡ് ലക്ഷണങ്ങൾ ഉണ്ടോ എന്ന് തിരിച്ചറിയാനായി നടത്തുന്ന സർവേയിൽ നിർബന്ധമായും എല്ലാവരും പങ്കെടുക്കണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ടെലിഫോൺ വഴിയാണ് സർവേ നടത്തുന്നത്. ഇതിനായി 1921 എന്ന നമ്പറിൽ നിന്നും എല്ലാ ആളുകൾക്കും കോൾ ലഭിക്കും. ഈ കോളിന് എല്ലാവരും മറുപടി നൽകണമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ട്വീറ്റ് ചെയ്തു. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (എൻഐസി) ആണ് സർവേ നടത്തുന്നത്.