ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ ടെലി മെഡിസിന്‍ സേവനം ഉപയോഗപ്പെടുത്തണമെന്ന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. സാമൂഹ്യ അകലം പാലിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രത്തിന്‍റെ നിര്‍ദേശം. ടെലി മെഡിസിന്‍ സേവനം വഴി രോഗികള്‍ക്ക് ടെലിഫോണ്‍ വഴി ഡോക്‌ടറുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ആശുപത്രിയില്‍ പോയി ഡോക്‌ടറെ കാണുന്നതിന് പകരം സാമൂഹ്യ അകലം പാലിച്ച് കൊവിഡില്‍ നിന്നും സുരക്ഷ ഉറപ്പാക്കാന്‍ ടെലി മെഡിസിന്‍ സേവനം സഹായിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു. അതിനാല്‍ ജനങ്ങള്‍ അടിയന്തരഘട്ടങ്ങളിലൊഴികെ ആശുപത്രിയില്‍ പോവുന്നത് പരിമിതപ്പെടുത്തണമെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശമുണ്ട്.
ടെലി മെഡിസിന്‍ സേവനം പ്രയോജനപ്പെടുത്തണം; കേന്ദ്ര ആരോഗ്യമന്ത്രാലയം - covid 19
ആശുപത്രിയില്‍ പോയി ഡോക്‌ടറെ കാണുന്നതിന് പകരം സാമൂഹ്യ അകലം പാലിച്ച് കൊവിഡില്‍ നിന്നും സുരക്ഷ ഉറപ്പാക്കാന്‍ ടെലി മെഡിസിന്‍ സേവനം സഹായിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ടെലി മെഡിസിന്‍ സേവനം പ്രയോജനപ്പെടുത്തണം ; കേന്ദ്ര ആരോഗ്യമന്ത്രാലയം
സി.ജി.എച്ച്.എസ് സ്‌കീമില്‍ ഉള്‍പ്പെട്ടവര്‍ക്കും കേന്ദ്ര നിര്‍ദേശം ബാധകമാണ്. ഏപ്രില്‍ 30 വരെ ഏത് ഫാര്‍മസിയില്‍നിന്നും ഇവര്‍ക്ക് മരുന്ന് വാങ്ങാവുന്നതാണെന്നും സി.ജി.എച്ച്.എസ് വെല്‍സന്‍സ് സെന്‍ററിലേക്ക് നേരിട്ട് വരേണ്ടതില്ലെന്നും കേന്ദ്രത്തിന്‍റെ നിര്‍ദേശമുണ്ട്.