ന്യൂഡൽഹി:രാജ്യത്തെ മരുന്ന് നിയന്ത്രണ നടപടിക്രമങ്ങൾ പരിഷ്‌കരിക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നത സമിതി രൂപീകരിച്ചു. ഗവേഷണം, വാക്‌സിൻ വികസനം, മരുന്നുകൾ എന്നിവ അംഗീകരിക്കുന്നതിൽ കാലതാമസം ഉണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം. ഒ.എസ്.ഡി രാജേഷ് ഭൂഷൺ മുതൽ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർദ്ധൻ വരെയുള്ളവർ കമ്മിറ്റിയിലുണ്ട്.
മരുന്ന് നിയന്ത്രണ രീതി ആരോഗ്യമന്ത്രാലയം പരിഷ്‌കരിക്കുന്നു - കേന്ദ്ര ആരോഗ്യ മന്ത്രി
ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖലയിലെ വിദഗ്‌ധർ, ബയോടെക്നോളജി, ഐസിഎംആർ, എയിംസ് പ്രതിനിധികൾ എന്നിവർ അടങ്ങുന്ന സമിതിയെ കേന്ദ്ര ആരോഗ്യ മന്ത്രാലയം രൂപികരിച്ചു.
ഇന്ത്യയിലെ മരുന്ന് നിയന്ത്രണ രീതികൾ പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ആഗോള രീതികൾ ഉൾപ്പെടുത്തി ആഭ്യന്തര ആവശ്യങ്ങളെ മുന്നിൽ കണ്ടാവും മരുന്ന് നിയന്ത്രണ വ്യവസ്ഥയിലെ പരിഷ്‌കാരങ്ങളെന്ന് ആരോഗ്യ മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖലയിലെ വിദഗ്‌ധർ, ഫാർമസ്യൂട്ടിക്കൽസ് അധികൃതർ, ബയോടെക്നോളജി, ഐസിഎംആർ, എയിംസ് പ്രതിനിധികൾ എന്നിവർ അടങ്ങുന്ന സമിതി നിലവിലെ സാഹചര്യം പഠിച്ച് പരിഷ്‌കാര ശുപാർശകൾ നിർദേശിക്കുമെന്നും അധികൃതർ അറിയിച്ചു
Last Updated : May 24, 2020, 11:38 AM IST