ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ വിതരണത്തിന് 80,000 കോടി ആവശ്യമാണെന്ന കണക്കിനോട് വിയോജിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സിറം ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ഉന്നയിച്ച ചോദ്യത്തിനാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ മറുപടി.
വാക്‌സിൻ വിതരണത്തിന് 80,000 കോടി വേണമെന്ന വാദം തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം - ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ
വാക്‌സിൻ വിതരണത്തിന് ആവശ്യമായ തുക എത്രയെന്ന് കണക്കാക്കിയിട്ടുണ്ട്. നിലവിൽ ഈ തുക സർക്കാരിന് പക്കലുണ്ടെന്നും കേന്ദ്രം

വാക്‌സിൻ
വാക്‌സിൻ സംബന്ധിച്ച ചർച്ചകള്‍ക്കായി വിദഗ്‌ധരുടെ ദേശീയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കൊവിഡ് വാക്‌സിനും വിതരണവുമായി ബന്ധപ്പെട്ട് ഇതിനോടകം അഞ്ച് യോഗങ്ങൾ നടന്നു കഴിഞ്ഞു. ചർച്ചകളിൽ വാക്‌സിൻ വിതരണത്തിന് ആവശ്യമായ തുക എത്രയെന്ന് കണക്കാക്കിയിട്ടുണ്ട്. നിലവിൽ ഈ തുക സർക്കാരിന് പക്കലുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.