ന്യൂഡല്‍ഹി:കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് പരീക്ഷകള്‍ നടത്തുന്നതില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മാസ്‌ക്, സാനിറ്റൈസര്‍, കൈ കഴുകാനുള്ള സൗകര്യം തുടങ്ങിയ ഉറപ്പാക്കണം. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നതിന് ഉദ്യോഗാര്‍ഥികളെ തെര്‍മല്‍ സ്‌കാൻ പരിശോധനയ്‌ക്ക് വിധേയരാക്കണം. പരീക്ഷാ ഹാളുകളില്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം പരീക്ഷാ നടത്തിപ്പുകാര്‍ക്കാണ്. കണ്ടെയ്‌ൻമെന്‍റ് സോണുകള്‍ക്ക് പുറത്തുള്ള കേന്ദ്രങ്ങളില്‍ മാത്രമേ പരീക്ഷ നടത്താന്‍ പാടുള്ളു. കണ്ടെയ്‌ൻമെന്‍റ് സോണുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാന്‍ എത്തരുത്. ഇവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് പരീക്ഷാ ചുമതലകളും നല്‍കില്ല. ഇവിടങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാൻ മറ്റ് സാഹചര്യങ്ങള്‍ ഒരുക്കി നല്‍കണം.
പരീക്ഷാ നടത്തിപ്പിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യമന്ത്രാലയം
എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ഒരു ഐസൊലേഷൻ കേന്ദ്രം സജീകരിക്കണം. കണ്ടെയ്‌ൻമെന്‍റ സോണുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാന്‍ എത്തരുത്. ഇവര്‍ക്ക് പരീക്ഷ എഴുതാൻ മറ്റു സൗകര്യങ്ങള്‍ ഒരുക്കി നല്‍കണം.
ഒരേ സമയം കൂടുതല്‍ പേര്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തുന്ന സാഹചര്യം ഒഴിവാക്കുന്ന തരത്തില്‍ ടൈംടേബിള്‍ ക്രമീകരിക്കണം. വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ചുള്ള സ്ഥലപരിമിതി കേന്ദ്രങ്ങളിലുണ്ടോയെന്ന കാര്യവും മുന്‍കൂട്ടി പരിശോധിക്കണം. പരീക്ഷാ ഹാളില്‍ എന്തൊക്കെ കൊണ്ടുവരാമെന്നതില്‍ വിദ്യാര്‍ഥികള്‍ക്ക് കൃത്യമായി നിര്‍ദേശം മുന്‍കൂട്ടി നല്‍കണം. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ഒരു ഐസൊലേഷൻ കേന്ദ്രം സജ്ജീകരിക്കണം. പരീക്ഷ നടക്കുന്നതിനിടെ ആര്‍ക്കെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അവരെ ഐസൊലേറ്റ് ചെയ്യണം. ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങളും ഇവിടങ്ങളില്‍ ഒരുക്കണമെന്നും നിര്‍ദേശമുണ്ട്. പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് പുറത്ത് ആരെയും കൂട്ടം കൂടാൻ അനുവദിക്കരുതെന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.