കേരളം

kerala

ETV Bharat / bharat

ഹൈഡ്രോക്സി ക്ലോറോക്വിന്‍റെ ലഭ്യതയും ഉപഭോഗവും രേഖപ്പെടുത്തണം

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും എച്ച്സിക്യു വിവരങ്ങൾ രേഖപ്പെടുത്തണമെന്ന് കേന്ദ്രം കത്തിലൂടെയാണ് അറിയിച്ചത്

By

Published : May 26, 2020, 6:22 PM IST

Updated : May 26, 2020, 6:56 PM IST

Joint Monitoring Group  Health Ministry  real-time update  hydroxychloroquine  COVID-19  ന്യൂഡൽഹി  ഹൈഡ്രോക്സിക്ലോറോക്വിൻ  എച്ച്സിക്യു  കേന്ദ്ര ആരോഗ്യ മന്ത്രാലയം  കൊവിഡ് ചികിത്സ  മലേറിയ  HCQ malaria  WHO  national covid 19 portel  corona medicine india
ഹൈഡ്രോക്സിക്ലോറോക്വിൻ

ന്യൂഡൽഹി: കൊവിഡ് രോഗികൾക്കായി നൽകി വരുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ അഥവാ എച്ച്സിക്യു മരുന്നുകളുടെ ലഭ്യതയെയും ഉപഭോഗത്തിനെയും കുറിച്ചുള്ള വിവരങ്ങൾ ദേശീയ കൊവിഡ് -19 പോർട്ടലിൽ കൃത്യമായി ഉൾപ്പെടുത്താൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. കേന്ദ്രം കത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

വിവരങ്ങൾ യഥാസമയത്ത് പോർട്ടലിൽ രേഖപ്പെടുത്തിയാൽ മാത്രമേ മരുന്നിനായി കൂടുതൽ പദ്ധതികൾ തയ്യാറാക്കാനും ആവശ്യമുള്ളപ്പോൾ അവ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എത്തിക്കാനും സാധിക്കുവെന്നും കേന്ദ്രം അറിയിച്ചുരാജ്യതലസ്ഥാനത്തുള്ള സർക്കാർ മെഡിക്കൽ സ്റ്റോർ ഡിപ്പോയിൽ നിന്നാണ് കേന്ദ്ര ഗവൺമെന്‍റ് എച്ച്സിക്യു മരുന്നുകൾ നൽകി വരുന്നത്. സംസ്ഥാന- കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് പുറമെ, ഏതാനും സ്ഥാപനങ്ങളും ഈ മരുന്നുകൾ കേന്ദ്രത്തിൽ നിന്ന് വാങ്ങുന്നുണ്ട്.

അടുത്തിടെ, ജോയിന്‍റ് മോണിറ്ററിംഗ് ഗ്രൂപ്പും നാഷണൽ ടാസ്‌ക് ഫോഴ്‌സും (എൻ‌ടി‌എഫ്) എച്ച്സിക്യു മരുന്നുകൾ എങ്ങനെ ഉപയോഗിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതനുസരിച്ച്, കൊവിഡ് മുഖ്യധാരപ്രവർത്തകർക്കും ആരോഗ്യപ്രവർത്തകർക്കും ഹൈഡ്രോക്സി ക്ലോറോക്വിൻ നൽകാം. കൊവിഡ് ബാധിതരെ ചികിത്സിക്കാത്ത ആരോഗ്യപ്രവർത്തകർക്കും മരുന്ന് ഉപയോഗിക്കാം. കൂടാതെ, ലബോറട്ടറികളിലെ പരിശോധനയിൽ സ്ഥിരീകരിച്ച പോസിറ്റീവ് കേസുകളുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന കുടുംബാംഗങ്ങൾക്ക്, അതായത് ഇവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും ഹൈഡ്രോക്സി ക്ലോറോക്വിൻ നൽകാനുള്ള അനുമതിയുണ്ട്.

അതേ സമയം, മലേറിയ രോഗത്തിന്‍റെ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ കൊവിഡ് ചികിത്സക്കായി ഉപയോഗിക്കുന്നത് നിർത്തിവയ്ക്കാൻ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർ ഈ മരുന്ന് കഴിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയതോടെ എച്ച്സിക്യുവിനുള്ള ആവശ്യം വർധിച്ചിരുന്നു.

Last Updated : May 26, 2020, 6:56 PM IST

ABOUT THE AUTHOR

...view details