ന്യൂഡൽഹി: കൊവിഡ് ബാധിതരായ ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണ കാലാവധി ഒരാഴ്ച്ചകൂടി നീട്ടാൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർദേശിച്ചു. ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും കൊവിഡ് നിരീക്ഷണ കാലാവധി ഡ്യൂട്ടിയിൽ കണക്കാക്കും.ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. നേരത്തെ നിരീക്ഷണ കാലയളവിൽ ലീവ് കണക്കാക്കിയത് സംബന്ധിച്ച് യുണൈറ്റഡ് സ്റ്റേറ്റ് റസിഡന്റ് ഡോക്ടർമാരുടെ അസോസിയേഷൻ (യുആർഡിഎ) സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതേ തുടർന്നാണ് തീരുമാനം.
ആരോഗ്യ പ്രവർത്തകരുടെ കൊവിഡ് നിരീക്ഷണ കാലാവധി ഡ്യൂട്ടിയിൽ കണക്കാക്കും - health workers
നേരത്തെ നിരീക്ഷണ കാലയളവിൽ ലീവ് കണക്കാക്കിയത് സംബന്ധിച്ച് യുണൈറ്റഡ് സ്റ്റേറ്റ് റസിഡന്റ് ഡോക്ടർമാരുടെ അസോസിയേഷൻ (യുആർഡിഎ) സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതേ തുടർന്നാണ് തീരുമാനം.
ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും കൊവിഡ് നിരീക്ഷണ കാലാവധി ഡ്യൂട്ടിയിൽ കണക്കാക്കും
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) കണക്കനുസരിച്ച് കൊവിഡ് ബാധിച്ച് 196 ഡോക്ടർമാർ മരിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 54,859 പേർ രോഗമുക്തി നേടി. മരണനിരക്ക് രണ്ട് ശതമാനമായി കുറഞ്ഞു. വീണ്ടെടുക്കൽ നിരക്ക് 70 ശതമാനമാണ്.