കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - todays news

ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍

വാര്‍ത്തകള്‍ ഇന്ന്  പ്രധാന വാര്‍ത്തകള്‍  todays news  headline news
വാര്‍ത്തകള്‍

By

Published : Nov 5, 2020, 7:01 AM IST

  • ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് ഇന്ന് കോടതിയില്‍ ആവശ്യപ്പെടും. ശിവശങ്കറിനെ ഇനിയും 10 ദിവസം കൂടി കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇഡി. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരികെ തീരുമാനം.
    ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നീട്ടാന്‍ ഇഡി ഇന്ന് കോടതിയില്‍
  • ബിനീഷ് കോടിയേരിയുടെ വീട്ടിലുള്‍പ്പെടെ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ പരിശോധന ഇന്നും തുടരും. ഇഡിയും ബിനീഷിന്‍റെ കുടുംബവും തമ്മില്‍ തര്‍ക്കം. അഭിഭാഷകന്‍ ഉള്‍പ്പെടെ രാത്രി ബിനീഷിന്‍റെ വീട്ടിലെത്തി.
    ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇഡി പരിശോധന തുടരുന്നു
  • ഡോളര്‍ കടത്ത് കേസില്‍ യുഎഇ കൗണ്‍സിലേറ്റിലെ ജീവനക്കാരനായ ഖാലിദിനെ പ്രതി ചേര്‍ക്കാന്‍ കസ്റ്റംസ് നല്‍കിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഖാലിദിനെ ഇന്‍റര്‍പോള്‍ സഹായത്തോടെ രാജ്യത്ത് എത്തിക്കണമെന്നാണ് കസ്റ്റംസിന്‍റെ ആവശ്യം.
    ഡോളര്‍ കടത്ത് കേസില്‍ ഖാലിദിനെ പ്രതി ചേര്‍ക്കാന്‍ കസ്റ്റംസ്
  • സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയും സംസ്ഥാന കൗണ്‍സിലും ഇന്ന് യോഗം ചേരും. വിവാദ വിഷയങ്ങള്‍ ചര്‍ച്ചയാകും.
    സിപിഐ നിര്‍വാഹക സമിതിയോഗം ഇന്ന്
  • ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാല്‍ ഇടുക്കിയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.
    ഇടുക്കിയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
  • കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെയുടം നേപ്പാള്‍ സന്ദര്‍ശനം തുടരുന്നു. നേപ്പാള്‍ സൈനിക മേധാവി ജനറല്‍ പൂര്‍ണചന്ദ്ര ഥാപ്പയുടെ ക്ഷണപ്രകാരം നയതന്ത്ര ദൗത്യത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം. ഇന്ത്യന്‍ ഭൂപ്രദേശം ഉള്‍പ്പെടുത്തി നേപ്പാള്‍ ഭൂപടം പരിഷ്‌കരിച്ചതിനേത്തുടര്‍ന്നാണു കഴിഞ്ഞ മേയില്‍ ഇരുരാജ്യങ്ങളുമായുള്ള ബന്ധം വഷളായിരുന്നു.
    കരസേനാ മേധാവിയുടെ നേപ്പാള്‍ സന്ദര്‍ശനം തുടരുന്നു
  • കൊവിഡ് കാലത്തെ വായ്‌പകളുടെ മോറട്ടോറിയവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വായ്‌പകള്‍ക്ക് ഈടാക്കുന്ന പലിശയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കോടതിയുടെ പരിഗണനക്ക് വരുക.
    വായ്‌പാ മോറട്ടോറിയം സുപ്രീം കോടതിയുടെ പരിഗണനയില്‍
  • ബിഹാറിലെ അവസാന ഘട്ട നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം ഇന്ന് അവസാനിക്കും. മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ശനിയാഴ്ച. 15 ജില്ലകളിലെ 78 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.
    ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും
  • ഐപിഎല്‍ പ്ലേ ഓഫ്‌ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ദുബായില്‍ നടക്കുന്ന ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ജയിക്കുന്നവര്‍ ഫൈനല്‍ യോഗ്യത സ്വന്തമാക്കും.
    ഐപിഎല്‍ പ്ലേ ഓഫ്‌് മത്സരങ്ങള്‍ ഇന്ന് തുടങ്ങും
  • വനിതാ ടി20 ചലഞ്ചില്‍ ഇന്ന് വെലോസിറ്റി ട്രെയില്‍ബ്ലേസേഴ്‌സിനെ നേരിടും. വൈകീട്ട് 3.30ന് ഷാര്‍ജയിലാണ് മത്സരം. മൂന്നാം സീസണില്‍ ട്രെയില്‍ ബ്ലേസേഴ്‌സിന്‍റെ ആദ്യ മത്സരമാണിത്.
    വനിതാ ടി20 ചലഞ്ചില്‍ ഇന്ന് വെലോസിറ്റി, ട്രെയില്‍ബ്ലേസേഴ്‌സ് പോരാട്ടം

ABOUT THE AUTHOR

...view details