ഡ്യൂട്ടി ചെയ്യാന്‍ ആവശ്യപ്പെട്ട മേലുദ്യോഗസ്ഥനെ പൊലീസുകാരന്‍ മര്‍ദിച്ചു - പൊലീസുകാരന്‍ മര്‍ദിച്ചു
ലോക്ക് ഡൗണ്‍ പ്രത്യേക ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരനോട് ഡ്യൂട്ടി ചെയ്യാന്‍ ആവശ്യപ്പട്ടതിനെ തുടര്‍ന്നായിരുന്നു മര്‍ദനം.
ലക്‌നൗ:ഉത്തര്‍പ്രദേശില്‍ ഡ്യൂട്ടി ചെയ്യാന്‍ ആവശ്യപ്പെട്ടതിന് മേലുദ്യോഗസ്ഥനെ പൊലീസ് കോണ്‍സ്റ്റബില്‍ ലാത്തി കൊണ്ടടിച്ചു. ചൊവ്വാഴ്‌ച കൊട്‌വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവമുണ്ടായത്. ലോക്ക് ഡൗണ്‍ പ്രത്യേക ഡ്യൂട്ടി കൃത്യമായി ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ശാസിച്ചതില്‍ പ്രകോപിതനായ പൊലീസുകാരന്‍ രാമശ്രയന്‍ കയ്യിലുണ്ടായിരുന്ന ലാത്തികൊണ്ട് മേലുദ്യോഗസ്ഥനെ മര്‍ദിക്കുകയായിരുന്നു. കൊട്‌വാലി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സബ് ഇന്‍പെക്ടര്‍ രമേശ് ചൗഹാനാണ് മര്‍ദനമേറ്റത്. ഹെഡ് കോണ്‍സ്റ്റബിളിനെതിരെ കേസെടുത്തിട്ടുണ്ട്.