ജയ്‌പൂർ: രാജസ്ഥാനിലെ ദൗസ ജില്ലയിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്‌തു. കഴിഞ്ഞ ദിവസം വൈകുന്നേരം സൈന്തൽ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ ഗിരിരാജാണ് ആത്മഹത്യ ചെയ്‌തത്. ഇയാളെ പൊലീസ് സ്റ്റേഷനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ഒരു സഹപ്രവർത്തകനാണ് ആദ്യം കണ്ടത്. തുടർന്ന്, മറ്റ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും പൊലീസുകാർ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലെത്തിക്കുകയും ചെയ്‌തു.
രാജസ്ഥാനിൽ പൊലീസ് കോൺസ്റ്റബിൾ ആത്മഹത്യ ചെയ്‌തു - സൈന്തൽ പൊലീസ് സ്റ്റേഷൻ
കഴിഞ്ഞ ദിവസം വൈകുന്നേരം സൈന്തൽ പൊലീസ് സ്റ്റേഷനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് പൊലീസുകാരനെ കണ്ടെത്തിയത്. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല.
പൊലീസ് കോൺസ്റ്റബിൾ ആത്മഹത്യ
സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. ആത്മഹത്യക്കുള്ള കാരണവും ഇതുവരെയും വ്യക്തമല്ല. പൊലീസുകാരന്‍റെ ആത്മഹത്യയിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം മരിച്ചയാളുടെ കുടുംബാംഗങ്ങൾക്ക് വിട്ടു നൽകും.