ന്യൂഡൽഹി: ആദ്യ സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റ ജനറല്‍ ബിപിന്‍ റാവത്തിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അത്യധികം സൂക്ഷ്‌മതയോടെയാണ് അദ്ദേഹം രാജ്യത്തെ സേവിച്ചതെന്നും മോദി അഭിപ്രായപ്പെട്ടു.
ആവശ്യമായ സൈനിക വൈദഗ്ധ്യത്തോടെ സൈനിക വകുപ്പിനെ രൂപീകരിക്കുകയും സിഡിഎസ് എന്ന പദവിയെ സ്ഥാപനവത്കരിക്കുകയും ചെയ്യുന്നത് വളരെ സുപ്രധാനമായ പരിഷ്‌കരണമാണ്. ഇന്ത്യയുടെ പരിവർത്തനപ്പെട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളെ മറികടക്കാണൻ ഇത് സഹായിക്കുമെന്നും മോദി ട്വിറ്ററിൽ കുറിച്ചു.