ബംഗലൂരു: ബിജെപി സർക്കാർ രൂപീകരിക്കാൻ മുൻ സർക്കാരിനെതിരെ കുതിരക്കച്ചവടം നടത്തിയ കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്കെതിരെ കേസെടുക്കണമെന്ന് മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി ദേവഗൗഡ. ഇന്നലെ പുറത്തുവന്ന യെദ്യൂരപ്പയുടെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു ദേവഗൗഡയുടെ പ്രതികരണം. ഉത്തരാഖണ്ഡിൽ സംഭവിച്ചതിന് സമാനമായി ഇവിടെയും കേസെടുക്കണമെന്ന് എച്ച്.ഡി ദേവഗൗഡ ആവശ്യപ്പെട്ടു.
ബി.എസ് യെദ്യൂരപ്പക്കെതിരെ കേസെടുക്കണമെന്ന് എച്ച്.ഡി ദേവഗൗഡ
അസാന്മാര്‍ഗിക മാർഗത്തിലൂടെ ഭരണത്തിലെത്തിയ കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പക്കെതിരെ കേസെടുക്കണമെന്ന് എച്ച്.ഡി ദേവഗൗഡ
കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പക്കെതിരെ കേസെടുക്കണമെന്ന് എച്ച്.ഡി ദേവഗൗഡ
ഗവർണർ വജുഭായ് വാലക്ക് പരാതി നല്‍കിയ കോണ്‍ഗ്രസ് സംഭവം രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്ന സമയം ഓഡിയോ ടേപ്പ് സുപ്രീം കോടതിയിൽ സമർപ്പിക്കുമെന്നും കോൺഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു പറഞ്ഞു. തനിക്കും ബിജെപി പ്രസിഡൻ്റ് അമിത് ഷാക്കും കർണാടകയിലെ 15 കോൺഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ക്കും രാജിയിൽ പങ്കുണ്ടെന്ന് പറയുന്ന ഓഡിയോ ടേപ്പാണ് പുറത്ത് വന്നത്.