കേരളം

kerala

ETV Bharat / bharat

സോണിയ ഗാന്ധി അഭ്യർഥിച്ചു; രാജ്യസഭയിലേക്ക് മത്സരിക്കാനൊരുങ്ങി എച്ച്.ഡി.ദേവഗൗഡ - ദേവഗൗഡ

എച്ച്.ഡി.ദേവഗൗഡ ചൊവ്വാഴ്‌ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

HD Deve Gowda  RS polls  Rajya Sabha elections  Karnataka  nominations  Sonia Gandhi  Kumaraswamy  Congress  JD(S)  Deve Gowda to contest RS polls  എച്ച്.ഡി.ദേവ ഗൗഡ  സോണിയ ഗാന്ധി  രാജ്യ സഭ തെരഞ്ഞെടുപ്പ്  മുൻപ്രധാന മന്ത്രി  കര്‍ണാടക  രാജ്യസഭ  ദേവഗൗഡ  ജെഡിഎസ്
സോണിയ ഗാന്ധിയുടെ അഭ്യർഥന; രാജ്യസഭയിലേക്ക് മത്സരിക്കാനൊരുങ്ങി എച്ച്.ഡി.ദേവ ഗൗഡ

By

Published : Jun 8, 2020, 8:43 PM IST

ബെംഗളൂരു:ജൂൺ 19ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ജെ.ഡി.എസ് നേതാവും മുൻ പ്രധാന മന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡ. കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയുടെയും നിരവധി ദേശീയ നേതാക്കളുടെയും പാർട്ടി നേതാക്കളുടെയും അഭ്യർഥന മാനിച്ചാണ് എച്ച്.ഡി.ദേവഗൗഡ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തീരുമാനമെടുത്തത്. അദ്ദേഹം നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് ദേവഗൗഡയുടെ മകനും മുന്‍ കർണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്. ഡി.കുമാരസ്വാമി ട്വിറ്ററിലൂടെ അറിയിച്ചു.

മുൻ പ്രധാനമന്ത്രി ദേവേഗൗഡ ജനങ്ങളിൽ നിന്ന് വിജയവും പരാജയവും ഏറ്റുവാങ്ങിയിട്ടുണ്ട്. ജനങ്ങൾ അദ്ദേഹത്തിന് ഉയർന്ന പദവികൾ നേടിക്കൊടുത്തിട്ടുണ്ട്. രാജ്യസഭയിലേക്ക് മത്സരിപ്പിക്കാൻ ദേവേഗൗഡയെ പ്രേരിപ്പിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഒടുവില്‍ എല്ലാവരുടെയും പ്രതീക്ഷക്കും ആഗ്രഹത്തിനും അനുസരിച്ച് അദ്ദേഹം പ്രതികരിച്ചിരിക്കുകയാണെന്നും രാജ്യസഭയില്‍ അദ്ദേഹം സംസ്ഥാനത്തിന്‍റെ ഉന്നത പ്രതിനിധിയാകുമെന്നും കുമാരസ്വാമി ട്വിറ്ററില്‍ കുറിച്ചു.

നിയമസഭയിൽ 34 സീറ്റുകളുള്ള ജെഡിഎസിന് രാജ്യസഭയിൽ കോൺഗ്രസിന്‍റെ പിന്തുണയില്ലാതെ സീറ്റ് നേടാനാകില്ല. 45 വോട്ടുകളാണ് വിജയിക്കാനായി വേണ്ടത്. 87കാരനായ എച്ച്.ഡി.ദേവഗൗഡ വിജയിച്ചാല്‍ അത് രാജ്യസഭയിലേക്കുള്ള അദ്ദേഹത്തിന്‍റെ രണ്ടാം വരവാകും. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുംകൂര്‍ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ദേവഗൗഡയെ ബിജെപിയുടെ ജി.എസ്.ബസവരാജ് 13,000 വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. അതേസമയം ദേവഗൗഡയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details