ന്യൂഡൽഹി:സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെ കാണാതായ കേസിലെ അന്വേഷണം ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ച് ഡൽഹി ഹൈക്കോടതി. ഈ വർഷം മെയ് മാസത്തിലാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെ കാണാതായത്.
സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെ കാണാതായ സംഭവം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ച് ഡൽഹി ഹൈക്കോടതി - ഡൽഹി ഹൈക്കോടതി
ധൗല ക്വാൻ ഓഫീസ് സന്ദർശിച്ച ശേഷം ഭർത്താവിന്‍റെ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് കാണാതായ ഉദ്യോഗസ്ഥന്‍റെ ഭാര്യ പറഞ്ഞു.
ജസ്റ്റിസുമാരായ വിപിൻ സംഘി, രജനിഷ് ഭട്നഗർ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സി.ഐ.എസ്.എഫ് കോൺസ്റ്റബിൾ വെങ്കട റാവുവിന്‍റെ ഭാര്യ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയാണ് കോടതി പരിഗണിച്ചത്. ധൗല ക്വാൻ ഓഫീസ് സന്ദർശിച്ച ശേഷം ഭർത്താവിന്‍റെ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് കാണാതായ ഉദ്യോഗസ്ഥന്‍റെ ഭാര്യ പറഞ്ഞു. സെപ്റ്റംബർ 17 ന് ഹൈക്കോടതിയുടെ നിർദേശത്തിൽ സംഭവത്തിൽ സെക്ഷൻ 365 ഐപിസി പ്രകാരം ഉസ്മാൻപൂർ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഡ്രൈവറായി ജോലി ചെയ്തിരുന്ന തന്‍റെ ഭർത്താവിനെ കാണാതായതിൽ ഗോഡി രാജകുമാരി എന്ന യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഭർത്താവിനെ കാണാതായതിന് പിന്നിൽ മേലുദ്യോഗസ്ഥന് ബന്ധമുള്ളതായി സംശയിക്കുന്നതായും അവർ പറഞ്ഞു. ഈ വർഷം മെയ് 26 മുതൽ റാവുവിനെ കാണാനില്ലെന്ന് ഗോഡി രാജകുമാരിയുടെ അഭിഭാഷകനായ ആർ ബജാജി പറഞ്ഞു. സംഭവത്തിൽ നാലാഴ്ചയ്ക്കുള്ളിൽ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ക്രൈംബ്രാഞ്ചിന് നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വാദം കേൾക്കുന്നതിനായി നവംബർ ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.