ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി, മുൻ പ്രസിഡന്‍റ് രാഹുൽ ഗാന്ധി, പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്ര എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
വിദ്വേഷ പ്രസംഗം; സോണിയക്കും രാഹുലിനും പ്രിയങ്കക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും - സോണിയ
ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ, ജസ്റ്റിസ് സി.ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
വിദ്വേഷ പ്രസംഗം; സോണിയക്കും രാഹുലിനും പ്രിയങ്കക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും
ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ,എഎപി നേതാവ് അമാനുത്തുള്ള ഖാൻ ,എഐഎംഐഎം നേതാവ് അക്‌ബറുദ്ദീൻ ഒവൈസി എന്നിവർക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും അക്ബറുദ്ദീന്‍ ഒവൈസിയും വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ഹര്‍ജിയുമായി ഹിന്ദു സേനയും രംഗത്തെത്തിയിട്ടുണ്ട്.