ഭിവണ്ഡി അപകടം വളരെ ഗുരുതരമെന്ന് മുംബൈ ഹൈക്കോടതി
ചീഫ് ജസ്റ്റിസ് ദിപങ്കർ ദത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ച് മറ്റൊരു ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു കണ്ടെത്തല്‍ നടത്തിയത്.
മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയില്‍ കെട്ടിടം തകർന്നത് വളരെ ഗുരുതരമായ സംഭവമാണെന്ന് മുംബൈ ഹൈക്കോടതി വിശേഷിപ്പിച്ചു. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ ശ്രദ്ധ ചെലുത്തുകയായിരുന്നു. ചീഫ് ജസ്റ്റിസ് ദിപങ്കർ ദത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ച് മറ്റൊരു ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു കണ്ടെത്തല്‍ നടത്തിയത്. കെട്ടിടം തകര്‍ന്ന് നാല്‍പ്പതോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. സംഭവത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ മുനിസിപ്പൽ കോർപ്പറേഷനുകള്‍ക്കും അറിയിപ്പുകൾ നൽകുന്നതിനായി അഡ്വക്കേറ്റ് ജനറൽ അശുതോഷ് കുംഭകോണിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ അദ്ദേഹം മറുപടി നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു. അതേസമയം ഇത്തരം കെട്ടിടങ്ങൾ, സ്വീകരിച്ച നടപടികൾ, അതുപോലെ തന്നെ ഭാവിയിൽ എടുക്കാൻ നിർദ്ദേശിക്കുന്ന നടപടികൾ എന്നി കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി വിശദമായി മറുപടി സമർപ്പിക്കുമെന്ന് കുംഭകോണി പറഞ്ഞു.മുംബൈയിലും സമീപ പ്രദേശങ്ങളിലും കുടിയൊഴിപ്പിക്കൽ നോട്ടീസുകൾ നല്‍കുന്നതിനിടയിലും വ്യാപകമായ അനധികൃത നിർമ്മാണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.