ഹൈക്കോടതിയേയും മുൻ സർക്കാരിനേയും വിമർശിച്ച് ഹേമന്ത് സോറൻ
ഹൈസ്കൂൾ അധ്യാപകരുടെ തസ്തികകളിലേക്കുള്ള നിയമന പ്രക്രിയ റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ചാണ് വിമർശനം
റാഞ്ചി: ഝാർഖണ്ഡിൽ ഹൈസ്കൂൾ അധ്യാപകരുടെ തസ്തികകളിലേക്കുള്ള നിയമന പ്രക്രിയ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. സംസ്ഥാനത്തെ 13 ജില്ലകളിലെ 17, 572 തസ്തികകളിലേക്കുള്ള നിയമന പ്രക്രിയ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി വന്നിരിക്കുന്നത്. റദ്ദാക്കപ്പെട്ട തസ്തികകളിലേക്ക് നിയമനം പ്രതീക്ഷിച്ച അധ്യാപകരുടെ ഭാവി ഇനി എന്താകുമെന്ന് ഹേമന്ത് സോറൻ ചോദിച്ചു. വിഷയത്തിൽ മുൻ സർക്കാരിനേയും അദേഹം കുറ്റപ്പെടുത്തി. സ്കൂൾ അധ്യാപകർ മുൻ സർക്കാർ മന്ത്രിമാരുടെ വസതിക്കു മുന്നിൽ പ്രതിഷേധം നടത്തണമെന്നും ഹേമന്ത് സോറൻ പറഞ്ഞു.