കേരളം

kerala

ETV Bharat / bharat

സ്വകാര്യ ആശുപത്രിയിൽ കൊവിഡ് രോഗികൾക്ക് സംവരണം; ഡൽഹി സർക്കാരിനെ പിന്തുണച്ച് ഹൈക്കോടതി - Delhi hc latest news

ഡൽഹി സർക്കാരിന്‍റെ ഉത്തരവ് രോഗവ്യാപനത്തിന് വഴിവെക്കുമെന്ന ഹർജി ഹൈക്കോടതി തള്ളി

reservation of covid patients Delhi hc latest news കൊവിഡ് രോഗികൾക്കായി സംവരണം
Delhi

By

Published : Jun 3, 2020, 5:45 PM IST

ന്യൂഡൽഹി: ഡൽഹിയിൽ സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്കായി സംവരണം ചെയ്യണമെന്ന സർക്കാർ ഉത്തരവിനെതിരെയുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളി.

ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ, ജസ്റ്റിസ് പ്രതീക് ജലൻ എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന ഡിവിഷൻ ബെഞ്ച് മുമ്പാകെ മുതിർന്ന ഡോക്ടറും കാൻസർ സർജനുമായ അൻഷുമാൻ കുമാറാണ് ഹർജി സമർപ്പിച്ചത്. ഡൽഹി സർക്കാരിന്‍റെ ഉത്തരവ് രോഗവ്യാപനത്തിന് വഴിവെക്കുമെന്ന് ഹർജിയിൽ പറയുന്നു. സ്വകാര്യ ആശുപത്രികൾ രോഗം പകർത്തുന്ന "സൂപ്പർ സ്‌പ്രെഡര്‍" ആകുമെന്നാണ് ഡോ. അൻഷുമാൻ കുമാർ പറയുന്നത്. സ്വകാര്യ ആശുപത്രികളും നഴ്‌സിംഗ് ഹോമുകളും തങ്ങളുടെ സ്ഥാപനത്തിലെ കിടക്കകളുടെ 20 ശതമാനം കൊവിഡ് രോഗികൾക്കായി മാറ്റിവെക്കണമെന്ന് മെയ് 24 നാണ് ഡൽഹി സർക്കാർ ഉത്തരവിട്ടത്.

ABOUT THE AUTHOR

...view details