ന്യൂഡല്‍ഹി: പൗരത്വ ഭേതഗതി നിയമത്തിനെതിരെ റോഡ് ഉപരോധിച്ചുള്ള പ്രതിഷേധം നിര്‍ത്തണമെന്നാവിശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരിനോടും വിശദീകരണം തേടി. റോഡുകള്‍ ഉപരോധിച്ചുള്ള പ്രതിഷേധ പരിപാടികള്‍ നിര്‍ത്തണമെന്നും അവിടങ്ങളിലെ ഗതാഗതം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ആക്‌ടിവിസ്റ്റ് അജയ് ഗൗതം സമർപ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇരു സര്‍ക്കാരുകളോടും വിശദീകരണം തേടിയത്.
റോഡ് ഉപരോധിച്ചുള്ള പ്രതിഷേധം; ഡല്‍ഹി ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് വിശദീകരണം തേടി - ആക്ടിവിസ്റ്റ് അജയ് ഗൗതം
ആക്ടിവിസ്റ്റ് അജയ് ഗൗതം സമർപ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്.
ഗതാഗതം തടസപ്പെടുത്തിയുള്ള പ്രതിഷേധങ്ങള്‍; ഡല്‍ഹി ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി
സുന്ദർ നാഗ്രി, ഖുരേജി, ഹൗസ് റാണി, ആസാദ് മാർക്കറ്റ്, കസബ് പുര, ഇന്ദർലോക്ക്, കെർദാം പുരി, ജീൽ ഖുരേജി, സീലാംപൂർ, ജഫ്രാബാദ് എന്നീ പ്രദേശങ്ങളിലെ റോഡുകളിലാണ് സിഎഎക്കെതിരായ പ്രതിഷേധക്കാര്‍ സമരം നടത്തുന്നത്. ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, സി. ഹരിശങ്കർ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് മാര്‍ച്ച് ഒമ്പതിന് വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു.