ന്യൂഡൽഹി: 'ഡെവ്‌ടോളിനെ' ആന്‍റിസെപ്‌റ്റിക് കമ്പനിയായ ഡെറ്റോളിന്‍റെ ലോഗോയും ട്രേഡ്‌മാർക്കും ഉപയോഗിക്കുന്നതിൽ നിന്ന് ഡൽഹി ഹൈക്കോടതി വിലക്കി. 'ഡെവ്‌ടോള്‍' എന്ന ബ്രാൻഡ് നാമത്തിൽ ഡെറ്റോളിന്‍റെ ലോഗോയും ട്രേഡ്‌മാർക്കും ഉപയോഗിച്ച് ഹാൻഡ് സാനിറ്റൈസർ വിൽപന നടത്തിയതിന് മോഹിത് പെട്രോകെമിക്കൽസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ നടപടി ആവശ്യപ്പെട്ട് റെക്കിറ്റ് ബെൻകിസർ പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹർജിയിലാണ് ഉത്തരവ്. ജസ്റ്റിസ് രാജീവ് സുധാകർ വീഡിയോ കോൺഫറൻസിലൂടെയാണ് കേസ് പരിഗണിച്ചത്. 'ഡെവ്‌ടോള്‍' ഒരു ലക്ഷം രൂപ പിഴ ഒരാഴ്‌ചക്കകം ജുവനൈൽ ജസ്റ്റിസ് ഫണ്ടിൽ നിക്ഷേപിക്കണമെന്നും വിധിയിൽ പറയുന്നു.
ഡെറ്റോളിന്‍റെ ലോഗോയും ട്രേഡ്‌മാർക്കും ഉപയോഗിക്കുന്നതിൽ നിന്ന് 'ഡെവ്ടോളിനെ' വിലക്കി - ഡൽഹി ഹൈക്കോടതി
'ഡെവ്‌ടോള്‍' എന്ന ബ്രാൻഡ് നാമത്തിൽ ഡെറ്റോളിന്‍റെ ലോഗോയും ട്രേഡ്‌മാർക്കും ഉപയോഗിച്ച് ഹാൻഡ് സാനിറ്റൈസർ വിൽപന നടത്തിയതിനെതിരെ റെക്കിറ്റ് ബെൻകിസർ പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹർജിയിലാണ് ഉത്തരവ്.
ഡെറ്റോളിന്‍റെ ലോഗോയും ട്രേഡ്‌മാർക്കും ഉപയോഗിക്കുന്നതിൽ നിന്ന് 'ഡെവ്ടോളിനെ' വിലക്കി
ഡെറ്റോളിന്‍റെ ലോഗോയും ട്രേഡ്‌മാർക്കും ഉപയോഗിച്ച് സാനിറ്റൈസർ നിർമിക്കുകയോ വിൽക്കുകയോ ചെയ്യില്ലെന്ന പ്രതിഭാഗം അഭിഭാഷകനായ ഉമേഷ് മിശ്രയുടെ പ്രതികരണത്തിന് ശേഷമാണ് കോടതി വിധി പറഞ്ഞത്. നിയമലംഘനം പിൻവലിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വിപണിയിൽ നിന്ന് ട്രേഡ്‌മാർക്കുള്ള ഉൽപന്നം പിൻവലിക്കാൻ ഏജന്‍റുമാർക്കും ഡീലർമാർക്കും നിർദേശം നൽകിയെന്നും പ്രതിഭാഗം അഭിഭാഷകൻ ഉമേഷ് മിശ്ര പറഞ്ഞു.