കേരളം

kerala

ETV Bharat / bharat

നിർഭയ കേസ്; മരണ വാറണ്ട് മാറ്റിവെക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി - നിർഭയ കേസ്

പ്രതികളിലൊരാൾ ദയാ ഹർജി സമർപ്പിച്ചതിനാൽ ജനുവരി 22 ന് വധശിക്ഷ നടപ്പാക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

Nirbhaya case  HC refuses to set aside Nirbhaya convict's death warrant  Nirbhaya convict's death warrant  മരണവാറണ്ട് സ്റ്റേ  നിർഭയ കേസ്  വിചാരണ കോടതി
നിർഭയ

By

Published : Jan 16, 2020, 9:27 AM IST

ന്യൂഡൽഹി: മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിർഭയ കൂട്ടബലാത്സംഗക്കേസ് പ്രതി മുകേഷ് സിംഗ് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. എന്നാൽ വധശിക്ഷ മാറ്റിവെക്കണമെന്ന ഹർജി വിചാരണ കോടതി ഇന്ന് പരിഗണിക്കും. വിചാരണക്കോടതി ജനുവരി ഏഴിന് പുറപ്പെടുവിച്ച മരണവാറണ്ടിൽ തെറ്റില്ലെന്ന് ജസ്റ്റിസുമാരായ മൻ‌മോഹൻ, സംഗിത ദിംഗ്ര സെഗാൾ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. എന്നാൽ പ്രതികളിലൊരാൾ ദയാ ഹർജി സമർപ്പിച്ചതിനാൽ ജനുവരി 22 ന് വധശിക്ഷ നടപ്പാക്കാനാകില്ലെന്ന് ഡൽഹി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

മുകേഷ് (32), വിനയ് ശർമ (26), അക്ഷയ് കുമാർ സിംഗ് (31), പവൻ ഗുപ്ത (25) എന്നീ നാല് പ്രതികളെ ജനുവരി 22 ന് രാവിലെ ഏഴ് മണിക്ക് തിഹാർ ജയിലിൽ തൂക്കിലേറ്റണമെന്ന മരണ വാറണ്ട് ജനുവരി ഏഴിന് പുറപ്പെടുവിച്ചിരുന്നു. അതേസമയം മരണവാറണ്ടിനെതിരെ സെഷൻസ്‌ കോടതിയെ സമീപിക്കുമെന്ന് മുകേഷിന്‍റെ അഭിഭാഷകൻ അറിയിച്ചപ്പോൾ ഇക്കാര്യത്തിൽ ഇടപെടാൻ താൽപ്പര്യമില്ലെന്നും ഹർജി സെഷൻസ് കോടതിയിലോ സുപ്രീംകോടതിയിലോ സമർപ്പിക്കാമെന്നും ഹൈക്കോടതി നിർദേശിച്ചു.

ABOUT THE AUTHOR

...view details