ന്യൂഡൽഹി: തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഫിസിക്കൽ ഹിയറിങ്ങുകളുടെ ബെഞ്ചുകളുടെ എണ്ണം കുറച്ച് ഡൽഹി ഹൈക്കോടതി. ഭൂരിഭാഗം അഭിഭാഷകരും ഫിസിക്കൽ ഹിയറിങ്ങിന് പകരം വിർച്വൽ ഹിയറിങ്ങിനെ പിന്തുണച്ചതിനെ തുടർന്നാണ് ഈ തീരുമാനം. എന്നാൽ സെപ്‌റ്റംബർ ഒന്ന് മുതൽ ആരംഭിച്ച ഫിസിക്കൽ ഹിയറിങ് നിർത്തരുതെന്ന് ജഡ്‌ജിമാർ ആവശ്യപ്പെട്ടു.
ഡൽഹി ഹൈക്കോടതിയിൽ ഫിസിക്കൽ ഹിയറിങ് ബെഞ്ചുകളുടെ എണ്ണം കുറക്കുന്നു - ഫിസിക്കൽ ഹിയറിങ്
തലസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഡൽഹി ഹൈക്കോടതിയിൽ ഫിസിക്കൽ ഹിയറിങ്ങ് ബെഞ്ചുകളുടെ എണ്ണം കുറക്കുന്നു
സെപ്‌റ്റംബർ 15 മുതൽ ഒരു ഡിവിഷൻ ബെഞ്ചും രണ്ട് സിംഗിൾ ബെഞ്ചും ഇടവിട്ട് ഫിസിക്കൽ ഹിയറിങ് തുടരണമെന്ന് ഫുൾ കോർട്ട് ഉത്തരവിട്ടു. നിലവിൽ രണ്ട് ഡിവിഷൻ ബെഞ്ചും മൂന്ന് സിംഗിൾ ബെഞ്ചും ഇടവിട്ടാണ് ഫിസിക്കൾ ഹിയറിങ് കേട്ടിരുന്നത്.
കൊവിഡ് പരിശോധനയ്ക്കായി ഹൈക്കോടതിയിലും ജില്ലാ കോടതികളിലും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും ഇതിനകം ഹൈക്കോടതിയിലെ 45 ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നു.