ഹൈദരാബാദ്: ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് പ്രതികളുടെയും മൃതദേഹങ്ങള്‍ ഈ മാസം ഒമ്പത് വരെ സൂക്ഷിക്കണമെന്ന് തെലങ്കാന ഹൈക്കോടതി. ഏറ്റുമുട്ടലിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഈ മാസം ഒമ്പതിന് രാത്രി എട്ട് മണി വരെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്നാണ് കോടതിയുടെ നിർദേശം. ഒമ്പതിന് ഹര്‍ജി വീണ്ടും പരിഗണിക്കും.
ഹൈദരാബാദ് ഏറ്റുമുട്ടല്‍: കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹങ്ങള്‍ സൂക്ഷിക്കാൻ ഉത്തരവ് - തെലങ്കാന ഹൈക്കോടതി
പൊലീസ് നടപടികളുടെ ദൃശ്യങ്ങള്‍ മെഹ്ബൂബ നഗര്‍ ജില്ലാ കോടതിയില്‍ സമര്‍പ്പിക്കാൻ തെലങ്കാന ഹൈക്കോടതി നിര്‍ദേശിച്ചു. ഡിസംബര്‍ ഒമ്പതിന് ഹര്‍ജി വീണ്ടും പരിഗണിക്കും.
![ഹൈദരാബാദ് ഏറ്റുമുട്ടല്‍: കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹങ്ങള്‍ സൂക്ഷിക്കാൻ ഉത്തരവ് HC of TG order the govt to preserve the dead bodies of Encounterd persons](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5293728-690-5293728-1575653309959.jpg)
ഹൈദരാബാദ് ഏറ്റുമുട്ടല്‍: കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹങ്ങള്‍ സൂക്ഷിക്കാൻ ഉത്തരവ്
പോസ്റ്റ്‌മോര്‍ട്ടത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ എന്ന് അഡ്വക്കേറ്റ് ജനറലിനോട് കോടതി ആരാഞ്ഞു. വെടിവയ്‌പിന് ശേഷമുള്ള പൊലീസ് നടപടി ക്രമങ്ങളുടെ ദൃശ്യങ്ങള്‍ മെഹ്ബൂബ നഗര്‍ ജില്ലാ കോടതിയില്‍ സമര്‍പ്പിക്കാൻ സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. മെഹ്ബൂബ ജില്ലാ ആശുപത്രിയില്‍ പ്രതികളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി.