ജില്ലാ കോടതികളിലെ സുരക്ഷാ സംവിധാനത്തില്‍ തൃപ്തിയെന്ന് ഡല്‍ഹി ഹൈക്കോടതി - ജില്ലാ കോടതികളിൽ നിലവിലുള്ള സുരക്ഷാ സംവിധാനം
നവംബർ രണ്ടിന് തീസ് ഹസാരി കോടതി സമുച്ചയത്തിൽ പൊലീസും അഭിഭാഷകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടർന്നാണ് കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്.
ന്യൂഡൽഹി: ജില്ലാ കോടതികളിൽ പൊലീസിനെ കൂടാതെ സിഐഎസ്എഫിനെ നിയമിക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ജില്ലാ കോടതികളിൽ നിലവിലുള്ള സുരക്ഷാ സംവിധാനം മതിയായതാണെന്ന് ഡൽഹി ഹൈക്കോടതി പറഞ്ഞു. നവംബർ രണ്ടിന് തീസ് ഹസാരി കോടതി സമുച്ചയത്തിൽ പൊലീസും അഭിഭാഷകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടർന്നാണ് കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്. ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. നവംബർ രണ്ടിന് നടന്ന സംഭവത്തിൽ 20 പൊലീസുകാർക്കും എട്ട് അഭിഭാഷകർക്കും പരിക്കേറ്റിരുന്നു. തുടർന്നാണ് സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്.