ഹൈദരാബാദ്: കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ നിലവിലുള്ള സെക്രട്ടേറിയറ്റിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റരുതെന്ന് തെലങ്കാന ഹൈക്കോടതി ബുധനാഴ്ച സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു.
സെക്രട്ടറിയേറ്റിലെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റരുതെന്ന് തെലങ്കാന ഹൈക്കോടതി - സെക്രട്ടറിയേറ്റിലെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റരുതെന്ന് തെലങ്കാന ഹൈക്കോടതി
ചീഫ് ജസ്റ്റിസ് രഘവേന്ദ്ര സിംഗ് ചൗഹാൻ, ജസ്റ്റിസ് അഭിഷേക് റെഡ്ഡി എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇതു സംബന്ധിച്ചുള്ള വാദം കേൾക്കുന്നത്
ചീഫ് ജസ്റ്റിസ് രഘവേന്ദ്ര സിംഗ് ചൗഹാൻ, ജസ്റ്റിസ് അഭിഷേക് റെഡ്ഡി എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇതു സംബന്ധിച്ചുള്ള വാദം കേൾക്കുന്നത്. ഇതിനിടെ കെ ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ വാസ്തു പ്രകാരം നിലവിലുള്ള അഡ്മിനിസ്ട്രേറ്റീവ് കോംപ്ലക്സ് പൊളിക്കാൻ ശ്രമിക്കുകയാണെന്ന് ഹര്‍ജിക്കാർ കോടതിയെ അറിയിച്ചു. എന്നാല്‍ പുതിയ സെക്രട്ടേറിയറ്റിന്‍റെ നിർമാണം സംസ്ഥാനത്തിന്‍റെ പ്രത്യേകാവകാശമാണെന്ന് അഡ്വക്കേറ്റ് ജനറൽ ബി എസ് പ്രസാദ് പറഞ്ഞു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഈ ഘട്ടത്തിൽ സെക്രട്ടറിയേറ്റ് നിര്‍മാണം സാമ്പത്തികമായി ലാഭകരമല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. കഴിഞ്ഞ വർഷം ജൂൺ 27 നാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പുതിയ സെക്രട്ടേറിയറ്റിന് തറക്കല്ലിട്ടത്. ഇതിനെ തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റീവ് കോംപ്ലക്സിലെ ഓഫീസുകൾ നഗരത്തിലെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു.