കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ മാധ്യമ പ്രചാരണം താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശിച്ച് കൊണ്ടുള്ള ഇടക്കാല ഉത്തരവ് കൊൽക്കത്ത ഹൈക്കോടതി തിങ്കളാഴ്‌ച പുറത്തിറക്കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ മാധ്യമ പ്രചാരണം നിർത്തണമെന്ന് മമത സർക്കാരിനോട് ഹൈക്കോടതി - media campaigns against CAA
മാധ്യമ പ്രചാരണം താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശിച്ച് കൊണ്ടുള്ള ഇടക്കാല ഉത്തരവ് കൊൽക്കത്ത ഹൈക്കോടതി തിങ്കളാഴ്‌ച പുറത്തിറക്കി.
![പൗരത്വ ഭേദഗതി നിയമത്തിനെതിരായ മാധ്യമ പ്രചാരണം നിർത്തണമെന്ന് മമത സർക്കാരിനോട് ഹൈക്കോടതി HC asks Mamata govt to suspend media campaigns HC asks Mamata govt media campaigns against CAA പൗരത്വ ഭേദഗതി നിയമത്തിനെതിരായ മാധ്യമ പ്രചാരണം നിർത്തിവയ്ക്കാൻ മമത സർക്കാരിന് ഹൈകോടതി ഉത്തരവ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5471211-987-5471211-1577120212737.jpg)
പൗരത്വ ഭേദഗതി നിയമത്തിനെതിരായ മാധ്യമ പ്രചാരണം നിർത്തിവയ്ക്കാൻ മമത സർക്കാരിന് ഹൈകോടതി ഉത്തരവ്
നികുതിദായകരുടെ പണം പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഹർജികളിൽ വാദം കേട്ട ശേഷം ചീഫ് ജസ്റ്റിസ് ടി.ബി.എൻ രാധാകൃഷ്ണൻ, ജസ്റ്റിസ് അർജിത് ബാനർജി എന്നിവരടങ്ങുന്ന ബെഞ്ച് വിഷയത്തിൽ മമത ബാനർജി സർക്കാരിനോട് വിശദീകരണം തേടി. ജനുവരി ഒൻപതിന് കേസ് വീണ്ടും പരിഗണിക്കും. നിയമനിർമാണത്തിനെതിരായ സമീപകാല പ്രതിഷേധങ്ങളിൽ സംസ്ഥാനത്തെ റെയിൽവേക്ക് സംഭവിച്ച നാശനഷ്ടങ്ങളെ വിലയിരുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിര്‍ദേശിച്ചു.
Last Updated : Dec 24, 2019, 7:15 AM IST