മുൻ സുപ്രീം കോടതി ജഡ്ജ് പിനാകി ചന്ദ ഘോഷിനെ ഇന്ത്യയുടെ പ്രഥമ ലോക്പാൽ ആയി നിയമിക്കുമെന്ന റിപ്പോർട്ടുകളെ സ്വാഗതം ചെയ്ത് ആണ്ണാ ഹസാരെ.48 വർഷമായുളള ജനങ്ങളുടെ പോരാട്ടങ്ങള്‍ ഒടുവിൽ ഫലപ്രാപ്തിയിൽ എത്തിയതായി അദ്ദേഹം പറഞ്ഞു.
ലോക്പാൽ നിയമനത്തെ സ്വാഗതം ചെയ്ത് അണ്ണാ ഹസാരെ - പിനാകി ചന്ദ ഘോഷ്
48 വർഷമായുളള ജനങ്ങളുടെ പോരാട്ടങ്ങള്‍ ഒടുവിൽ ഫലമുണ്ടായെന്നും ഹസാരെ അഭിപ്രായപ്പെട്ടു
ദേശീയ തലത്തിൽ ലോക്പാലിനെയും സംസ്ഥാനതലത്തിൽ ലോകായുക്തയെയും നിയമിക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ അണ്ണാഹസാരെയുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. അവസാനമായി ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലെ ജന്മദേശമായ റെലഗൻലസിദ്ധിയിൽ ലോക്പാലിനായി ഹസാരെ അനിശ്ചിത കാല നിരാഹാരം അനുഷ്ഠിച്ചിരുന്നു.മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുള്‍പ്പടെയുളള നേതാക്കളുടെ ഉറപ്പിന് പുറത്താണ് സമരം അവസാനിപ്പിച്ചത്.
അണ്ണാ ഹസാരെയുടേ തന്നെ പോരാട്ടങ്ങളുടെ ഫലമായി 2013 ലാണ് അന്നത്തെ യുപിഎ സർക്കാർ അഴിമതിക്കെതിരെയുളള ലോക്പാൽ നിയമം പാർലമെന്‍റിൽ പാസാക്കിയത്. ഇതുപ്രകാരം പൊതുപ്രവർത്തകർക്കെതിരെയുളള അഴിമതി കേസ് പരിശോധിക്കാൻ സംസ്ഥാനങ്ങളിൽ ലോകായുക്തയും കേന്ദ്രത്തിൽ ലോക്പാലും വേണം. എന്നാൽ സർക്കാർ ഇത് നീട്ടിക്കൊണ്ടു പോവുകയായിരുന്നു