മുംബൈ: കാർഷിക നിയമങ്ങൾക്കെതിരെ ഇന്ന് തുടങ്ങാനിരുന്ന നിരാഹാര സമരത്തിൽ നിന്നും അണ്ണാ ഹസാരെ പിൻമാറി. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. താൻ മൂന്ന് വർഷമായി കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിക്കുകയാണെന്നും ഹസാരെ പറഞ്ഞു. കർഷകരുടെ വിളകൾക്ക് ശരിയായ വില ലഭിക്കാത്തതാണ് കർഷകർ ആത്മഹത്യ ചെയ്യാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
കാർഷിക നിയമം; നിരാഹാര സമരത്തിൽ നിന്നും അണ്ണാ ഹസാരെ പിൻമാറി - നിരാഹാര സമരം
ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
കാർഷിക നിയമം; നിരാഹാര സമരത്തിൽ നിന്നും അണ്ണാ ഹസാരെ പിൻമാറി
അതേസമയം കൃഷി വകുപ്പ്, നീതി ആയോഗ് പ്രതിനിധികളേയും അണ്ണാ ഹസാരെ നിർദേശിക്കുന്നവരേയും ഉൾപ്പെടുത്തി സമിതി രൂപീകരിക്കും. അണ്ണാ ഹസാരെ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ആറുമാസത്തിനകം നിർദേശങ്ങൾ തയാറാക്കും.