കേരളം

kerala

ETV Bharat / bharat

നിർഭയ കേസ്; നീതി ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ മൗനവ്രതം ആരംഭിച്ചു

നീതി നടപ്പാക്കാനുള്ള  കാലതാമസം ജനങ്ങൾക്ക്  നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കുന്നുവെന്ന് അണ്ണാ ഹസാരെ

Anna Hazare begins Maun Vrat  Nirbhaya case  crimes against women  Prime Minister Narendra Modi  justice to Nirbhaya  നിർഭയ കേസ്  അണ്ണാ ഹസാരെ മൗനവ്രതം ആരംഭിച്ചു
നിർഭയ കേസ്; നീതി ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ മൗനവ്രതം ആരംഭിച്ചു

By

Published : Dec 20, 2019, 8:33 PM IST

പൂനെ: നിർഭയകേസിൽ പ്രതികൾക്ക് ശിക്ഷ ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകൻ അണ്ണാ ഹസാരെ മൗനവ്രതം ആരംഭിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലാണ് ഹസാരെ മൗന വ്രതത്തിന് തുടക്കം കുറിച്ചത്. പ്രതിഷേധ സൂചകമായി താൻ മൗന വ്രതം ആരംഭിക്കാൻ പോകുകയാമെന്ന് ചൂണ്ടിക്കാട്ടി ഹസാരെ പ്രധാനമന്ത്രിക്ക് കത്തയച്ചു.

ഡൽഹി ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ട്. ഹൈദരാബാദ് ബലാത്സംഗ, കൊലപാതകക്കേസിലെ നാല് പ്രതികളെ വെടിവെച്ച് കൊന്നത് രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായാണ് സ്വീകരിച്ചത്. നീതി നടപ്പാക്കാനുള്ള കാലതാമസം ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കുന്നുവെന്നും ഹസാരെ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details